സുകുമാരക്കുറുപ്പ് കേസില്‍ തുമ്പുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍; റിട്ട. എസ്പി എം ഹരിദാസ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2022 02:18 PM  |  

Last Updated: 04th December 2022 02:18 PM  |   A+A-   |  

haridas

ഹരിദാസ്‌

 

കൊല്ലം: റിട്ട. എസ്പി എം ഹരിദാസ് അന്തരിച്ചു. സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച് വഴിത്തിരിവുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഹരിദാസ്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. 

1984ല്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് ഹരിദാസ്, സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. അന്ന് തീപ്പൊള്ളലേറ്റ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തിയത് ഹരിദാസാണ്.  ഭാര്യ: വസന്ത. മക്കള്‍: ഡോ. രൂപ, ടിക്കു. സംസ്‌കാരം നാളെ.

ഈ വാര്‍ത്ത കൂടി വായിക്കൂ വ്യക്തികള്‍ക്കും പണം നഷ്ടപ്പെട്ടു; 17 അക്കൗണ്ടുകളിലായി 21.5 കോടിയുടെ തിരിമറി, പിഎന്‍ബി ഓഡിറ്റ് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ