കായികമേളയ്ക്കിടെ സ്‌റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണു; രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും പരിശീലകനും പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2022 12:46 PM  |  

Last Updated: 04th December 2022 12:46 PM  |   A+A-   |  

tree-stadium

ഒടിഞ്ഞുവീണ മരച്ചില്ല മാറ്റാനുള്ള ശ്രമം/വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ക്കും പരിശീലകനും പരിക്കേറ്റു. കുട്ടികള്‍ ഇരിക്കുന്ന ഗാലറിയിലേക്കാണ് മരച്ചില്ല വീണത്. കാണികള്‍ ഓടി മാറിയതുകൊണ്ട് വന്‍ അപകടം ഒഴിവായി. 

പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്ഥലത്തുനിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ചു. മത്സരം തുടങ്ങാനിരിക്കെയാണ് മരച്ചില്ല ഒടിഞ്ഞു വീണത്. മത്സരങ്ങള്‍ തടസ്സപ്പെട്ടിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സംഭവസ്ഥലം സന്ദര്‍ശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ കുടുംബശ്രീയുടെ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു; ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ