സിനിമയിലും സീരിയലിലും വേഷം നല്‍കാമെന്ന് വാഗദാനം; യുവതികളെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടു; തൃശൂര്‍ സ്വദേശി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 01:12 PM  |  

Last Updated: 05th December 2022 04:42 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

ചെന്നൈ: ജോലിക്കായി നഗരത്തിലെത്തുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും വേഷം നല്‍കാമെന്നും സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്തും ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടിരുന്ന യുവാവ് പിടിയില്‍. 29കാരനായ തൃശൂര്‍ സ്വദേശി കിരണ്‍ കുമാറിനെയാണ് തമിഴ്‌നാട് പൊലീസ് അണ്ണാനഗറിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 

അണ്ണാനഗറിലെ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് കിരണ്‍ കുമാറിനെ  പിടികൂടിയത്. അവിടെ നിന്ന ഒരു വിദേശ വനിത ഉള്‍പ്പടെ രണ്ടുസ്ത്രീകളെയും പൊലീസ് രക്ഷപ്പെടുത്തി. ഇയാള്‍ ഇടനിലക്കാരനായി നിന്നാണ് പെണ്‍കുട്ടികളെ വിവിധ അപ്പാര്‍ട്ടുമെന്റുകളിലും ബംഗ്ലാവിലും എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

യാത്രക്കിടെ യുവതിക്ക് ബസില്‍ സുഖപ്രസവം; ആണ്‍ കുഞ്ഞ്‌  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ