മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; മുഖത്ത് ആഴത്തിലുള്ള മുറിവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 07:01 AM  |  

Last Updated: 05th December 2022 07:01 AM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട:  അടൂരില്‍ അഞ്ചു വയസുകാരിക്കുനേരെ തെരുവുനായ ആക്രമണം.വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊല്ലം പാരിപ്പള്ളി സ്വദേശികളായ സനിലിന്റെയും ശുഭയുടെയും മകള്‍ അനന്തലക്ഷ്മിയെയാണ് തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചത്.

 ഇന്നലെ രാവിലെ 9ന് ആയിരുന്നു സംഭവം. ബന്ധുവീടായ അടൂര്‍ നെടിയവിള അമ്പലത്തുഭാഗം ചരിഞ്ഞയ്യത്ത് പുത്തന്‍വീട്ടിലെത്തിയതായിരുന്നു ഇവര്‍. അനന്തലക്ഷ്മി അയല്‍വീട്ടിലെ കുട്ടികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് തെരുവുനായ ഓടിയെത്തിത്. 

മറ്റു കുട്ടികള്‍ നായയെ കണ്ടപ്പോഴേക്കും ഓടിമാറി. കാലില്‍ കടിച്ചപ്പോഴേക്കും അനന്തലക്ഷ്മി താഴെ വീണു. ആ സമയം മുഖത്ത് ഇടതു കണ്ണിനു താഴെയായി തെരുവുനായ കടിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരെത്തിയപ്പോഴേക്കും നായ ഓടിപ്പോയി. മുഖത്ത് ആഴത്തിലുള്ള മുറിവാണ്. 

കുഞ്ഞിനെ ഉടന്‍ വീട്ടുകാര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്‌പ്പെടുത്തു. രണ്ടു മണിക്കൂറോളം ആശുപത്രിയില്‍ നിരീക്ഷണ വാര്‍ഡില്‍ കിടത്തിയ അനന്തലക്ഷ്മിയെ ഉച്ചയോടെ വീട്ടിലേക്ക് വിട്ടയച്ചു.

ഈ വാർത്ത കൂടി വായിക്കൂ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; നടന്നത് 21.5 കോടിയുടെ തിരിമറി; ഓഡിറ്റ് റിപ്പോർട്ട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ