വ്യാജവിസ നൽകി സ്‌പെയിനിലേക്കടക്കം മനുഷ്യക്കടത്ത്, ലക്ഷങ്ങൾ തട്ടി; പൃഥിരാജും ജോബിനും പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 08:55 PM  |  

Last Updated: 05th December 2022 08:55 PM  |   A+A-   |  

visa_fraud

പിടിയിലായ പൃഥിരാജും ജോബിനും

 

കൊച്ചി: വ്യാജവിസ നൽകി സ്‌പെയിനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന രണ്ടുപേർ പിടിയിൽ. കാസർകോട് സ്വദേശി ജോബിൻ മൈക്കിൾ(35) പാലക്കാട് സ്വദേശി പൃഥിരാജ് കുമാർ(47) എന്നിവരെയാണ് എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

‌വ്യാജരേഖകൾ ഉണ്ടാക്കി വ്യാജവിസ സ്വന്തമാക്കുകയും ലക്ഷങ്ങൾ ഈടാക്കി ഇത് മറ്റുള്ളവർക്ക് നൽകുകയുമായിരുന്നു തട്ടിപ്പുസംഘം. ആറുലക്ഷം രൂപ വീതമാണ് തട്ടിപ്പിനിരയായവർ പ്രതികൾക്ക് നൽകിയത്. പ്രതികൾ നൽകിയ വിസ വ്യാജമാണെന്നറിയാതെ യാത്രചെയ്ത യുവതി ഉൾപ്പെടെ മൂന്നുപേരെ സ്‌പെയിനിൽനിന്ന് അടുത്തിടെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരെ പിന്നീട് പൊലീസിന് കൈമാറി. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഘം പിടിയിലായത്.

ഇത്തരം റാക്കറ്റിൽപ്പെട്ട കൂടുതൽ ഏജന്റുമാരെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

ഓൺലൈൻ ട്രേഡിങ്ങിൽ പണം നഷ്ടപ്പെട്ടു, കോഴിക്കോട് എൻഐടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ