തൃശൂരില്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവാവ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ഒടുവില്‍ 

മുറ്റിച്ചൂരില്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍
പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍

തൃശ്ശൂര്‍: മുറ്റിച്ചൂരില്‍ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തളിക്കുളം സ്വദേശി രാജേഷ് (40) ആണ് മരിച്ചത്. 

ഇന്ന്  പുലര്‍ച്ചെയാണ് മുറ്റിച്ചൂര്‍ പാലത്തില്‍ നിന്നും രാജേഷ് പുഴയിലേയ്ക്ക് ചാടിയത്.ഫയര്‍ഫോഴ്‌സും  പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ഫയര്‍ഫോഴ്‌സിന്റെ ഡിങ്കി ബോട്ട് ഉപയോഗിച്ചുള്ള തെരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com