തേങ്ങയെന്ന് കരുതി ആഴിയിലേക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞു; തിരിച്ചെടുത്ത് ഫയർ ഫോഴ്സ് - വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2022 09:59 PM  |  

Last Updated: 07th December 2022 04:57 PM  |   A+A-   |  

sannidhanam_azhi

വിഡിയോ ദൃശ്യം

 

പത്തനംതിട്ട: തേങ്ങയെന്ന് കരുതി ശബരിമല സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ തിരിച്ചെടുത്ത് അഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥൻ. കിളിമാനൂര്‍ പള്ളിക്കല്‍ സ്വദേശി അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണാണ് ആഴിയില്‍ നിന്ന് വീണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ ഓഫീസറായ വി സുരേഷ് കുമാറിന് പൊള്ളലേറ്റു.

അഭിഷേകത്തിന് നെയ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെയാണ് മൊബൈൽ ഫോണും വീണത്. അഗ്‌നി രക്ഷാസേനയുടെ സന്നിധാനം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സുരേഷ് കുമാര്‍ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ