കമ്പാര്‍ട്ട്‌മെന്റില്‍ വെള്ളമില്ല; യാത്രക്കാരന് 10,000 രൂപ നഷ്ടപരിഹാരം നല്‍കണം, 7 വര്‍ഷത്തിനൊടുവില്‍ വിധി
By സമകാലിക മലയാളം ഡെസ്ക് | Published: 06th December 2022 08:28 AM |
Last Updated: 06th December 2022 08:28 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: യാത്രയുടെ തുടക്കം മുതല്‍ അവസാനം വരെ കമ്പാര്‍ട്ട്‌മെന്റില്‍ വെള്ളമില്ലാതിരുന്നതിനെ തുടര്‍ന്ന് പരാതിപ്പെട്ട വ്യക്തിക്ക് 10,000 രൂപ നഷ്ടപരിഹാരം. ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതിപ്പെട്ട വ്യക്തിക്കാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നിരിക്കുന്നത്.
2015 ഡിസംബര്‍ 13ന് മുംബൈ പനവേലിയില്‍ നിന്ന് വടകരയ്ക്ക് യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കൃഷ്ണന്‍ ചേലേമ്പ്രയ്ക്കും ഭാര്യക്കുമാണ് ദുരനുഭവമുണ്ടായത്. നേത്രാവതി എക്‌സ്പ്രസിലായിരുന്നു ഇവരുടെ യാത്ര.
ശബരിമല സീസണ്‍ ആയിരുന്നതിനാല്‍ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കുപ്പിവെള്ളം വാങ്ങിയാണ് പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റിയത് എന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ തീവണ്ടിയില്‍ യാത്ര ആരംഭിക്കുന്നതിന് മുന്‍പ് വെള്ളം സംഭരിച്ചിരുന്നതായാണ് റെയില്‍വേ വാദിച്ചത്. എന്നാല്‍ പ്രസിഡന്റായ പി സി പൗലോച്ചനും എസ് പ്രിയ, വി ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരകോടതി വിധി പറഞ്ഞത്.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ