എം സി റോഡില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 06:07 PM  |  

Last Updated: 07th December 2022 06:07 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: എം സി റോഡില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. കാര്‍ യാത്രികനായ കൊട്ടാരക്കര ശ്രീശൈലം ജയചന്ദ്രന് പരിക്കേറ്റു.

അടൂര്‍ വടക്കടത്ത്കാവ് നടക്കാവ് ജംഗ്ഷനിലാണ് സംഭവം. അടൂരില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി അടൂരിലേക്ക് വരികയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശത്ത് തീ ഉയര്‍ന്നെങ്കിലും നാട്ടുകാര്‍ അണച്ചു.

രണ്ട് യൂണിറ്റ് വാഹനവുമായി അഗ്‌നി രക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടര്‍, റോപ്പ് എന്നിവ ഉപയോഗിച്ച് ജയചന്ദ്രനെ രക്ഷപെടുത്തി. സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് ജയചന്ദ്രനെ മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാത ശിശുവിനു പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ