മാങ്ങ പറിക്കുന്നതിനെക്കുറിച്ച് തര്‍ക്കം; 19കാരിക്കടക്കം മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 09:23 PM  |  

Last Updated: 07th December 2022 09:23 PM  |   A+A-   |  

mango

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: മാങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു. കായകുളത്താണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ബിജു എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

കീരിക്കാട് ബിനോയ് ഭവനത്തില്‍ മിനി (46), അബലശ്ശേരില്‍ സ്മിത (34), നീതു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവം; അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ