'മല്ലികയില്‍ കാണുന്ന യോഗ്യത മോദിക്കെതിരായകുപ്രചരണം; സിപിഎമ്മിന് വേണ്ടത് വരച്ച വരയില്‍ നില്‍ക്കുന്ന ആളുകളെ'

കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലറായി മല്ലിക സാരാഭായിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍
മല്ലിക സാരാഭായി/ചിത്രം: ഫെയ്‌സ്ബുക്ക്‌
മല്ലിക സാരാഭായി/ചിത്രം: ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലറായി മല്ലിക സാരാഭായിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വലിയ കുപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നതാണ് മല്ലിക സാരാഭായില്‍ സിപിഎം കാണുന്ന യോഗ്യതയെന്ന് അദ്ദേഹം പരിഹസിച്ചു.ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ നയങ്ങളോട് യോജിക്കുന്നത് കൊണ്ടാണ് അവരെ ചാന്‍സലറാക്കിയതെന്നും അല്ലാതെ രാജ്യത്ത് വേറെ കലാകാരന്‍മാര്‍ ഇല്ലാഞ്ഞിട്ടല്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. താളത്തിനൊത്ത് തുള്ളുന്നവരേയും മുഖ്യമന്ത്രി പറഞ്ഞാല്‍ വരച്ച വരയില്‍ നില്‍ക്കുന്ന ആളുകളേയുമാണ് സിപിഎമ്മിന് വേണ്ടത്. അതുകൊണ്ടാണ് മല്ലികാ സാരാഭായിയെ ചാന്‍സലറാക്കിയതെന്നും കഴിവിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ അപേക്ഷ ക്ഷണിച്ച് കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

മല്ലികാ സാരാഭായിയെ നിയമിച്ച ആളുകള്‍ തന്നെയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനേയും നേരത്തെ കോടതി ഇടപെട്ട് പുറത്താക്കിയ രണ്ട് വൈസ് ചാന്‍സലര്‍മാരേയും നിയമിച്ചതെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു.ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഭരണഘടനാ വിരുദ്ധമായ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിലൂടെ അഴിമതിക്ക് ശക്തി പകരാനുള്ള നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com