മോഡല്‍ പരീക്ഷ തടസ്സപ്പെടുത്തി; ഗേറ്റിന് മുന്നില്‍ വനിത പ്രിന്‍സിപ്പലിന്റെ കോലം കെട്ടിത്തൂക്കി; എസ്എഫ്‌ഐ പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 02:40 PM  |  

Last Updated: 07th December 2022 02:40 PM  |   A+A-   |  

college_strike

കോളജ് ഗേറ്റിന് മുന്നില്‍ പ്രിന്‍സിപ്പലിന്റെ കോലം കെട്ടിത്തൂക്കി എസ്എഫ്‌ഐ പ്രതിഷേധം

 

പത്തനംതിട്ട: അടൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ എസ്എഫ്‌ഐക്കാര്‍ മോഡല്‍ പരീക്ഷ തടസപ്പെടുത്തിയതായി ആരോപണം. ഗേറ്റിന് മുന്നില്‍ വനിതാ പ്രിന്‍സിപ്പലിന്റെ കോലം കെട്ടിത്തൂക്കി. കോളജ് തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് ആക്രമണം. എന്നാല്‍ ആരോപണം എസ്എഫ്‌ഐ നിഷേധിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐ പൂര്‍ണമായി പരാജപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇലക്ഷന്‍ റദ്ദാക്കണമെന്നുമായിരുന്നു എസ്എഫ്‌ഐയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പല്‍ നിലപാട് എടുത്തു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും റദ്ദാക്കാന്‍ കഴിയില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. തുടര്‍ന്നായിരുന്നു ക്യാമ്പസില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധം.

പ്രിന്‍സപ്പലിന്റെ മുറിയിലെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി സഹഅധ്യാപകര്‍ പറഞ്ഞു. കോളജില്‍ മോഡല്‍ പരീക്ഷ നടക്കുന്നതിനിടെ ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ഥികളെ ഇറക്കിവിടുകയും ചെയ്തതായി അവര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വനിത പ്രിന്‍സിപ്പലിന്റെ കോലം കെട്ടിത്തൂക്കിയത്.

അതേസമയം, കാമ്പസില്‍ പഠിപ്പ് മുടക്കുക മാത്രമാണ് എസ്എഫ്‌ഐ ചെയ്തതെന്നും പരീക്ഷാഹാളില്‍ നിന്ന് കുട്ടികളെ ഇറക്കിവിട്ടിട്ടില്ലെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാത ശിശുവിനു പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ