എട്ടാം ക്ലാസുകാരിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 08:50 PM  |  

Last Updated: 07th December 2022 08:50 PM  |   A+A-   |  

Girl

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണചുമതല. 

കോഴിക്കോട് അയിരൂരിലാണ് പെണ്‍കുട്ടിയെ ഉപയോഗിച്ച് ലഹരി മാഫിയ ലഹരിക്കടത്ത് നടത്തിയത്. കൗണ്‍സലിങ്ങിലും ചികിത്സയിലും കഴിയുന്ന പെണ്‍കുട്ടി ലഹരിസംഘത്തിനെതിരെ മൊഴി നല്‍കി. ലഹരി സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് സ്‌കൂള്‍ യൂണിഫോമില്‍ താന്‍ ലഹരി കടത്തിയെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. 
 
സ്‌കൂളിലെ മുതില്‍ന്ന പെണ്‍കുട്ടികള്‍ വഴിയാണ് എട്ടാം ക്ലാസുകാരിയെ ലഹരിസംഘം വലയിലാക്കിയത്. പരിചയക്കാരിയായ ചേച്ചി തന്ന ബിസ്‌കറ്റില്‍ തുടങ്ങി ഒടുവില്‍ എംഡിഎംഎ ആണ് അവസാനമായി നല്‍കിയതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കബഡി ടീമില്‍ അംഗമായതിനാല്‍ നന്നായി കളിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞ് ഒരു പൊടി മൂക്കില്‍ വലിപ്പിച്ചു. പിന്നീട് സിറഞ്ചുവഴി കുത്തിവച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കി. 

സ്‌കൂള്‍ ബാഗില്‍ സൂക്ഷിച്ച് ലഹരി കൈമാറ്റം ചെയ്യാനം സംഘം പ്രേരിപ്പിച്ചു. സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് കള്ളം പറഞ്ഞാണ് വീട്ടില്‍ നിന്ന് പലയിടങ്ങളിലും പോയത്. കാലിലോ കൈയിലോ വരയ്ക്കുന്ന ഇസഡ് അക്ഷരം അല്ലെങ്കില്‍ സ്‌മൈല്‍ ഇമോജിയായിരുന്നു അടയാളം. കുട്ടിയുടെ ഉന്മേഷം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു, വേഗം വാ, ഞാന്‍ തീയണയ്ക്കുന്ന തിരക്കിലാണ്'; ഒരു നാടിനെ വലച്ച് വ്യാജ സന്ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ