ഗ്രാനൈറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്ക് | Published: 08th December 2022 06:53 PM |
Last Updated: 08th December 2022 06:54 PM | A+A A- |

പ്രതീകാത്മക ചിത്രം
തൊടുപുഴ: ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം മയിലാടുംപാറ ആട്ടുപാറയിലാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്.
ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളികള്‍ അതിനടിയില്‍പ്പെടുകയായിരുന്നു.
സ്വകാര്യ എസ്‌റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടു വന്നത്. വൈകീട്ട് നാല് മണിയോടെയാണ് അപകടം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ