സംഗീതജ്ഞ തൃപ്പൂണിത്തുറ ഗിരിജ വര്‍മ്മ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th December 2022 09:53 AM |
Last Updated: 08th December 2022 09:53 AM | A+A A- |

ഗിരിജ വര്‍മ്മ/ചിത്രം: ഫേയ്സ്ബുക്ക്
കൊച്ചി; പ്രശസ്ത സംഗീതജ്ഞ തൃപ്പൂണിത്തുറ ഗിരിജ വര്‍മ്മ അന്തരിച്ചു. 66 വയസായിരുന്നു. തൃപ്പൂണിത്തുറയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ഗിരിജ വര്‍മ ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിലും ഒരുപോലെ ശോഭിച്ച പ്രതിഭയാണ്.
ആകാശവാണി എഗ്രേഡ് കലാകാരിയായിരുന്ന ഗിരിജ ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയുടെ ദേശിയ സംഗീത പരിപാടികളില്‍ ഉള്‍പ്പടെ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണി തൃശൂര്‍, തിരുവനന്തപുരം നിലയങ്ങളില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.
ഫെല്ലോഷിപ്പില്‍ ഡി.കെ. പട്ടമ്മാളുടെ കീഴില്‍ ഉപരിപഠനം നടത്തിയിരുന്നു. പട്ടമ്മാളുടെ കച്ചേരികള്‍ക്ക് ഗിരിജയായിരുന്നു തംബുരു വായിച്ചിരുന്നത്. നിരവധി ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. ആകാശവാണിയിലെ പ്രഭാസ പ്രക്ഷേപണത്തിലെ കാവ്യാഞ്ജലിയില്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്ത കാവ്യാലോപനങ്ങള്‍ ഏറെ ജനപ്രിയമായിരുന്നു. തൃപ്പൂണിത്തുറ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ഗിരിജയുടേയും സഹോദരി ലളിതയുടേയും കച്ചേരി ഏറെ പ്രശസ്തമായിരുന്നു. ലളിത 19 വര്‍ഷം മുന്‍പാണ് മരിച്ചത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, റോട്ടറി അവാര്‍ഡ്, രുദ്ര ഗംഗ പുരസ്‌കാര്‍, നവരസം സംഗീത സഭ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
റഷ്യയിലെ കൃഷിത്തോട്ടത്തില്‍ ജോലി വാഗ്ദാനം; പറ്റിച്ചത് 65 പേരെ; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ