ഫാര്‍മസി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതീവഗുരുതരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 08:45 AM  |  

Last Updated: 08th December 2022 08:46 AM  |   A+A-   |  

Man Tricks Daughter To Write Suicide Note

പ്രതീകാത്മക ചിത്രം

 

തിരുവല്ല; ഫാര്‍മസി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിക്കുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുഷ്പഗിരി മെഡിസിറ്റി ബിഫാം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ 20കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ഇന്നലെ രാത്രി പതിനൊന്നരയോടെ മുറിക്കുള്ളിലെ ഫാനില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. കുട്ടിയെ ഉടന്‍ പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ ആക്രമണം, 15 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്; ഇന്ന് ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ