ഡോ. സിസ തോമസിന്റെ നിയമനം; സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 07:24 PM  |  

Last Updated: 08th December 2022 07:24 PM  |   A+A-   |  

ktu

ഫയല്‍ ചിത്രം

 

കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെടിയു) താത്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിനെ താത്കാലിക വിസിയായി നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെയുള്ള സര്‍ക്കാരിന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. 

ഈ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സിസ തോമസിന് സാങ്കേതിക സര്‍വകലാശാല താത്കാലിക വിസിയായി തുടരാമെന്നായിരുന്നു സിംഗിള്‍ ബഞ്ച് വിധി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് അപ്പീല്‍ നല്‍കിയത്. 

നേരത്തെ യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് വിസിയാകാന്‍ സിസ തോമസിന് യോഗ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചെറിയ കാലയളവിലേക്കാണ് സിസ തോമസിന്റെ നിയമനമെന്നും അതു വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സര്‍വകലാശാലയില്‍ സ്ഥിരം വിസി നിയമനം ഉടന്‍ നടത്താനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്?; നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ