സജി ചെറിയാനെതിരെ ഇപ്പോള്‍ കേസ് ഇല്ല; മന്ത്രിസഭയിലെടുക്കുന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കും; എംവി ഗോവിന്ദന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 03:48 PM  |  

Last Updated: 09th December 2022 03:48 PM  |   A+A-   |  

mv_govindan

എം വി ഗോവിന്ദന്‍/ ഫയല്‍

 

 

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലെുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും നിലവില്‍ അദ്ദേഹത്തിനെതിരെ കേസ് ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി എടുത്ത നിലപാടിന്റെ ഭാഗമായാണ് അന്ന് സജി ചെറിയാന്‍ രാജിവച്ചത്. അത് സംബന്ധിച്ച് കോടതി തന്നെ ഇപ്പോള്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. അതിനനുസരിച്ച് ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

കേസ് ഉള്ളതുകൊണ്ടല്ല സജി ചെറിയാനോട് പാര്‍ട്ടി രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ധാര്‍മ്മികതയുടെ പേരിലാണ് നടപടിയെടുത്തത്. അന്ന് കോടതിയുടെ വിധി ഉണ്ടായിരുന്നില്ല. അത് സംബന്ധിച്ച് കോടതി തന്നെ ഇപ്പോള്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. അത് സംബന്ധിച്ച് ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഗവര്‍ണര്‍ക്കെതിരെ മുസ്ലീം ലീഗും ആര്‍എസ്പിയും വ്യത്യസ്ത നിലപാട് എടുത്തതോടെ യുഡിഎഫ് വലിയ പ്രതിസന്ധിയിലായി. എല്‍ഡിഎഫ് നിലപാട് ശരിയെന്ന് പ്രതിപക്ഷത്തിന് പോലും അംഗീകരിക്കേണ്ടി വന്നെന്നും ഗോവിന്ദന്‍ പറഞ്ഞു. 

വിഴിഞ്ഞം സമരത്തില്‍ പരാജയപ്പെട്ടത് യുഡിഎഫാണ്. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമമാണ് അവര്‍ നടത്തിയത്. പ്രശ്‌നം പരിഹരിക്കുന്നതിന് പകരം സങ്കീര്‍ണമാക്കിയതോടെയാണ് അവര്‍ പരായപ്പെട്ടത്. സമരം നടത്തിയവരോ സര്‍ക്കാരോ പരാജയപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രളയകാലത്തെ ഭക്ഷ്യധാന്യം സൗജന്യമല്ല; ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ കഴിയാത്തത് കേരളത്തിന്റെ പരാജയം: പിയൂഷ് ഗോയല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ