വരുമെന്ന് പറഞ്ഞത് മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ, ഇന്റർസിറ്റി എക്സ്പ്രസ് എത്തിയത് ഒന്നാം നമ്പറിൽ; വലഞ്ഞ് യാത്രക്കാർ

തെറ്റായ അനൗൺസ്മെൻ്റ് നൽകി യാത്രക്കാരെ വലച്ച് റെയിൽവേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: തെറ്റായ അനൗൺസ്മെൻ്റ് നൽകി യാത്രക്കാരെ വലച്ച് റെയിൽവേ. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ണൂർ-എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ കയറാനെത്തിയ യാത്രക്കാരാണ് വലഞ്ഞത്.അവസാനനിമിഷം വരെ തീവണ്ടി മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വരുമെന്നായിരുന്നു അനൗൺസ്മെൻ്റ്. 

എന്നാൽ തീവണ്ടി വന്നതാകട്ടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കും. ഇതോടെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരക്കം പാച്ചിലായി. റെയിൽവേയുടെ 'കബളിപ്പിക്കലി'ൽ സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാരാണ് വലഞ്ഞത്.

അതിനിടെ, സാങ്കേതിക തകരാർ കാരണം ഇൻ്റർസിറ്റി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് വരുന്നതെന്ന അറിയിപ്പും വന്നു. ലിഫ്റ്റിലും ഗോവണിയിലും തിക്കുംതിരക്കുമായതോടെ മിക്ക യാത്രക്കാരും അപകടകരമായ രീതിയിൽ പാളം മുറിച്ചുകടന്നാണ് തീവണ്ടിയിൽ കയറിപ്പറ്റിയത്. തിരക്ക് കാരണം പലർക്കും തീവണ്ടിയിൽ കയറാനുമായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com