കുറ്റം ചെയ്തിട്ടില്ല; പൊലീസ് ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചു; ഗ്രീഷ്മ കോടതിയില്‍

നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ നേരത്ത പൊലീസിനു നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞത്
ഷാരോണ്‍ രാജും ഗ്രീഷ്മയും
ഷാരോണ്‍ രാജും ഗ്രീഷ്മയും

തിരുവനന്തപുരം: പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന്, ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ കോടതിയില്‍. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ നേരത്ത പൊലീസിനു നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞത്.

അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഗ്രീഷ്മയെ റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ആയി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയത്ത് ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞു. തുടര്‍ന്ന് നേരിട്ടു ഹാജരാക്കുകയായിരുന്നു.

ഷാരോണ്‍ വധത്തില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും ഗ്രീഷ്മ പറഞ്ഞു. ഇക്കാര്യം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. 

പലവട്ടം കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പൊലീസിനു മൊഴി

പാറശ്ശാലയില്‍ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ ഷാരോണ്‍ രാജിനെ മുമ്പ് കോളജില്‍ വച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നതായി ഗ്രീഷ്മ പൊലീസിനോടു പറഞ്ഞിരുന്നു. ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലക്കി നല്‍കിയതായി ഗ്രീഷ്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയത്. ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതി. ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. തുടര്‍ന്ന് ഗുളിക കലക്കിയ ജ്യൂസ് കുടിക്കാന്‍ നല്‍കി.

എന്നാല്‍ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. ഇതോടെയാണ് പദ്ധതി പാളിയതെന്ന് ഗ്രീഷ്മ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com