കെഎസ്ആര്‍ടിസി ബസുകളില്‍ മോഷണം പതിവാക്കി, ഒടുവില്‍ മൊബൈല്‍ ഫോണില്‍ കുടുങ്ങി; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

നഷ്ടപ്പെട്ട മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ തമിഴ്‌നാട്ടിലാണെന്നു മനസ്സിലാക്കിയ പൊലീസ്   തമിഴ്‌നാട്ടിലെത്തി ഉപയോഗിക്കുന്നയാളെ കണ്ടെത്തി
മുത്തുകൃഷ്ണന്‍
മുത്തുകൃഷ്ണന്‍

തൃശൂര്‍: കെഎസ്ആര്‍ടിസി ബസുകളില്‍ മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. രാമനാഥപുരം മുടുക്കുളത്തൂര്‍ കീലപച്ചേരി സ്വദേശി മുത്തുകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 3ന് തൃശൂര്‍  കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ലോഫ്‌ലോര്‍ ബസ്സില്‍ വെച്ചായിരുന്നു മോഷണം..

തൃശൂര്‍ ടൗണ്‍ ഈസ്റ്റ് എസ്.എച്ച്.ഒ ലാല്‍കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം കോഴിക്കോട് ബസ് തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴായിരുന്നു മോഷണം. മൊബൈല്‍ഫോണും പഴ്‌സും അടങ്ങിയ ബാഗ് ബസില്‍ വെച്ച് യാത്രക്കാരി ശുചിമുറിയില്‍ പോയ സമയത്തായിരുന്നു മോഷണം നടത്തിയത്. 

ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, 1,000 രൂപ, എടിഎം കാര്‍ഡുകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. യാത്രക്കാരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ തമിഴ്‌നാട്ടിലാണെന്നു മനസ്സിലാക്കിയ പൊലീസ്   തമിഴ്‌നാട്ടിലെത്തി ഉപയോഗിക്കുന്നയാളെ കണ്ടെത്തി. എന്നാല്‍  മോഷണമുതലാണെന്ന് അറിയാതെ അയാള്‍ വാങ്ങി ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തുകൃഷ്ണന്‍ പിടിയിലായത്. പ്രതി സ്ഥിരമായി കേരളത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ സമാനമായ മറ്റ് കേസുകള്‍ ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com