മാങ്ങ പറിച്ചത് പ്രകോപനം; മൂന്ന് സ്ത്രീകളെ വെട്ടി പരിക്കേല്‍പ്പിച്ച ആള്‍ പിടിയില്‍ 

കായംകുളം കുന്നത്താലുംമൂട് ബിവറേജിനു സമീപത്തു നിന്നാണ് ബിജുവിനെ അറസ്റ്റുചെയ്തത്
മാങ്ങ പറിച്ചത് പ്രകോപനം; മൂന്ന് സ്ത്രീകളെ വെട്ടി പരിക്കേല്‍പ്പിച്ച ആള്‍ പിടിയില്‍ 


കായംകുളം: മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പൊലീസ് പിടിയിൽ. കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയിൽ ജയേഷ് (40) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സഹോദരിമാരായ മിനി, സ്മിത എന്നിവരേയും അയൽവാസി നീതുവിനേയും വാൾകൊണ്ട് ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.

കായംകുളം കുന്നത്താലുംമൂട് ബിവറേജിനു സമീപത്തു നിന്നാണ് ബിജുവിനെ അറസ്റ്റുചെയ്തത്.  കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചതും വീട്ടിലെ മാവിൽ നിന്നു മാങ്ങ പറിച്ചതുമാണ് ബിജുവും സഹോദരിമാരും തമ്മിലുള്ള പ്രശ്നത്തിന് കാരണം. ബിജുവും മറ്റു മൂന്നുപേരും കൂടി മിനിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി മിനിയെയും സഹോദരി സ്മിതയെയും തടയാൻ ചെന്ന അയൽവാസി നീതുവിനെയും വാളുകൊണ്ട് വെട്ടി.

മൂന്നാം പ്രതി സജിത്ത്, നാലാം പ്രതി ഉല്ലാസ് എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com