ആശുപത്രിയിലെ ഡയാലിസിസ് മുറിയിൽ കയറി ഫാനും ജനറേറ്ററും മോഷ്ടിച്ചു; രണ്ട് വർഷം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2022 09:15 AM  |  

Last Updated: 11th December 2022 09:15 AM  |   A+A-   |  

ARREST

വേലായുധൻ

 

കൊച്ചി; ആശുപത്രിയിലെ ഡയാലിസിസ് മുറിയിൽ കയറി മോഷണം നടത്തിയ ആൾക്ക് രണ്ടു വർഷം തടവ്. കോട്ടയം വെടിയന്നൂർ പുവക്കുടം പാറത്തടുഭാഗം നെടുംപുറത്ത് വീട്ടിൽ വേലായുധനെ (അമ്പി 48) യാണ് ശിക്ഷിച്ചത്. ആശുപത്രിയിൽ കൂടാതെ മറ്റൊരു മോഷണക്കേസും ചേർത്താണ് മൂവാറ്റുപുഴ ജൂഡീഷ്വൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ടേറ്റ് നിമിഷ അരുൺ  രണ്ട് വർഷത്തെ തടവിന് വിധിച്ചത്. 

കൂത്താട്ടുകുളം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തതാണ് രണ്ട് മോഷണ കേസുകളും. കൂത്താട്ടുകുളം രാജീവ് ഗാന്ധി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡയാലിസിസ് മുറിയുടെ കോൺക്രീറ്റ് ഗ്രിൽ പൊളിച്ച് അകത്ത് കയറി ഫാൻ, ജനറേറ്റർ എന്നിവയടക്കം മോഷണം നടത്തുകയായിരുന്നു. ജനുവരിയിലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. 

കൂത്താട്ടുകുളം മുൻസിപ്പൽ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസ് മുറി കുത്തി തുറന്ന് ഇൻഡക്ഷൻ കുക്കർ, വയറുകൾ എന്നിവ മോഷ്ടിച്ചതാണ് മറ്റൊരു കേസ്. കഴിഞ്ഞ മെയ് മാസമാണ് ഇതിൽ കേസെടുത്തത്. ഓരോ കേസിലുമായി ഒരു വർഷം വീതം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. ഓരോ കേസിനും പിഴയടക്കാത്തപക്ഷം മൂന്ന് മാസം വീതം തടവ് അനുഭവിക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ​ഗവർണർ; ക്ഷണക്കത്ത് അയച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ