ഒമ്പതു ജില്ലകള്‍ ദുര്‍ബല മേഖലയില്‍; കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കര്‍മ്മപദ്ധതിയുമായി കേരളം

കാലാവസ്ഥയിലുണ്ടാകുന്ന വന്‍ മാറ്റത്തിന് കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനാണ് കര്‍മപദ്ധതിയില്‍ മുന്‍തൂക്കം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ പുതുക്കിയ കര്‍മപദ്ധതി കേരളം പ്രഖ്യാപിച്ചു. അടുത്ത ഏഴു വര്‍ഷം സംസ്ഥാനത്ത് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചും കേരള സ്‌റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് 2023- 2030 ല്‍ പ്രതിപാദിക്കുന്നു. സംസ്ഥാന എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറേറ്റ് തയ്യാറാക്കിയ കര്‍മപദ്ധതി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 

കൃഷി, കന്നുകാലിവളര്‍ത്തല്‍, മത്സ്യബന്ധനം, വനം ജൈവ ആവാസ വ്യവസ്ഥ, ആരോഗ്യം, ജലവിഭവം എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാകും കര്‍മ പദ്ധതി നടപ്പാക്കുക. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകട സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി, അനുസൃതമായ നടപടികള്‍ നടപ്പാക്കും. കാലാവസ്ഥയിലുണ്ടാകുന്ന വന്‍ മാറ്റത്തിന് കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനാണ് കര്‍മപദ്ധതിയില്‍ മുന്‍തൂക്കം. 

വയനാട്, കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകള്‍ ദുര്‍ബല മേഖലാ ജില്ലകളായിട്ടാണ് ആക്ഷന്‍ പ്ലാന്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോട്ടയം ജില്ലകള്‍ ഇടത്തരം ദുര്‍ബല ജില്ലകളും തൃശൂര്‍, എറണാകുളം, പത്തനംതിട്ട കുറഞ്ഞ ദുര്‍ബല മേഖലകളുമായി തരംതിരിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഈ ജില്ലകളിലുണ്ട്. 

രാജ്യത്ത് ഹരിത ഗൃഹ വാതക ബഹിര്‍ഗമനം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ അഞ്ചാമത്തേതാണ് കേരളം. വൈദ്യുതോത്പാദനം, ഗതാഗതം, വ്യവസായം, ഊര്‍ജം ഉപയോഗിച്ചുള്ള കൃഷിരീതികള്‍, കെട്ടിടങ്ങള്‍ എന്നിവയില്‍നിന്നാണു സംസ്ഥാനത്ത് കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുതലുണ്ടാകുന്നത്. ഇതു കഴിഞ്ഞ രണ്ടു ദശാബ്ദമായി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. 

ഭൂവിനിയോഗ ആസൂത്രണം, സുസ്ഥിര തീരസംരക്ഷണം, ദുര്‍ബല സമൂഹങ്ങളുടെ പുനരധിവാസം, വെള്ളപ്പൊക്ക നിവാരണത്തിനുള്ള സുസ്ഥിര ഡ്രെയിനേജ് സംവിധാനങ്ങള്‍ ഒരുക്കല്‍, സംയോജിത തീരപരിപാലനം, കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സംവിധാനം, കാലാവസ്ഥാ ബോധവത്കരണം, കാലാവസ്ഥാ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും ഇടപെടലുകള്‍ കര്‍മപദ്ധതി വിഭാവ

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നം ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com