കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന്; സിപിഎമ്മിന്റെ ലീഗിനെ പുകഴ്ത്തലും ചര്‍ച്ചയാവും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2022 07:38 AM  |  

Last Updated: 11th December 2022 07:38 AM  |   A+A-   |  

sudhakaran

കെ സുധാകരന്‍ / ഫയല്‍


കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് കൊച്ചിയിൽ. രാഷ്ട്രീയകാര്യ സമിതി ചേരുന്നതിൽ നീണ്ട ഇടവേള വന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു. വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളാത്തതിലുള്ള അതൃപ്തി എ ഗ്രൂപ്പ് ഉൾപ്പെടെ ഇന്നത്തെ യോഗത്തിൽ ഉയർത്തും.

എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പക്ഷെ അവസാന യോഗം നടന്നിട്ട് അഞ്ചു മാസം പിന്നിട്ടു. രണ്ടാഴ്ച മുന്‍പ് യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സിപിഎമ്മിന്റെ ലീഗിനെ പുകഴ്ത്തല്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങളും ചര്‍ച്ചയാവും. 

പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ കെ സുധാകരൻ ഡൽഹിയിലാണ്. നിയമസഭ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തുമാണ്. ഇവരുടെയെല്ലാം സൗകര്യം കണക്കിലെടുത്താണു യോഗം ഞായറാഴ്ചത്തേക്ക് മാറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊച്ചുവേളി യാര്‍ഡിലെ അറ്റകുറ്റപ്പണി; ഇന്ന് ഈ ട്രെയ്‌നുകള്‍ സര്‍വീസ് നടത്തില്ല 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ