അറസ്റ്റ് ചെയ്തു കൊണ്ടുപോകവെ പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 08:17 PM  |  

Last Updated: 12th December 2022 08:17 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം


 

നിലമ്പൂര്‍: നിരവധി മോഷണക്കേസുകളിലെ പ്രതി യാത്രക്കിടെ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. ചുങ്കത്തറ കുറ്റിമുണ്ട സ്വദേശിയായ 17കാരനാണ് തമിഴ്‌നാട് പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 6.30ഓടെ താഴെ ചന്തക്കുന്നാണ് സംഭവം.

ചുങ്കത്തറയിലെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ പിടിയിലായ പ്രതിയെ കാറില്‍ കയറ്റി തമിഴ്‌നാട് പൊലീസ് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കോയമ്പത്തൂരില്‍നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണം പോയ ബൈക്ക് ഇയാളുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു.

ചന്തക്കുന്നില്‍ പ്രാഥമികാവശ്യത്തിനായി കാര്‍ നിര്‍ത്തിയപ്പോഴാണ് വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്. നിലമ്പൂര്‍ പൊലീസിന്റെ സഹായത്തോടെ തമിഴ്‌നാട് പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എടക്കരയിലെ മൊബൈല്‍ ഫോണ്‍ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയതുള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  സോളാര്‍ പീഡന കേസ്; എപി അനില്‍ കുമാറിനും ക്ലീന്‍ചിറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ