നായക്ക് പേ വിഷബാധയെന്ന് സംശയം; തിരുവനന്തപുരത്ത്  കോളജ് അടച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 01:56 PM  |  

Last Updated: 12th December 2022 01:56 PM  |   A+A-   |  

dog

ക്യാംപസിന് സമീപമുളള നായകള്‍/ ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: തെരുവുനായ ശല്യത്തേത്തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീറിങ് കോളജിലെ റഗുലര്‍ ക്ലാസുകള്‍ക്ക്  അവധി പ്രഖ്യാപിച്ചു. പേവിഷബാധ സംശയിക്കുന്ന നായ ക്യാംപസിലെ നായകളെ കടിച്ചതോടെയാണ് അവധി നല്‍കിയത്.

5500 ലേറെ കുട്ടികള്‍ പഠിക്കുന്ന ക്യാംപസില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഇന്നലെ പേ വിഷബാധ ലക്ഷണങ്ങളുള്ള നായ ക്യാംപസിലുള്ള നായകളെ
കഠിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് കോളജ്‌ പ്രിന്‍സിപ്പല്‍ പറഞ്ഞു. ക്യാംപസിലുള്ള നായകളെ മൃഗസംരക്ഷണ വകുപ്പ് പിടിച്ചുകൊണ്ടുപോയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തീര്‍ത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു; ദര്‍ശന സമയം 19 മണിക്കൂറാക്കി; തിരക്ക് നിയന്ത്രിക്കാന്‍ നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ