വിസിമാര്‍ ഇന്ന് ചാന്‍സലര്‍ക്ക് മുന്നില്‍; 'പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 07:17 AM  |  

Last Updated: 12th December 2022 07:17 AM  |   A+A-   |  

governor_arif

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ

 

തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് നടത്തും. അതിനിടെ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും.  ഹിയറിങ്ങ് കഴിഞ്ഞാലും ഹൈക്കോടതിയില്‍ വിസിമാര്‍ നല്‍കിയ കേസില്‍ കോടതി വിധി കൂടി പരിഗണിച്ചാകും ഗവര്‍ണര്‍ വിഷയത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക. 

രാജ്ഭവനില്‍ 11 മണി മുതലാണ് ഹിയറിങ്. വിസിമാര്‍ നേരിട്ടോ അല്ലെങ്കില്‍ വിസിമാര്‍ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് എത്തും. വിദേശത്തുള്ള എംജി സര്‍വകലാശാല വിസിയുടെ ഹിയറിങ് പിന്നീട് നടത്തും. ഇന്നെത്താന്‍ പ്രയാസം ഉണ്ടെന്നാണ് കണ്ണൂര്‍ വിസി അറിയിച്ചിരിക്കുന്നത്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആണ് ഹിയറിങ്.

യുജിസി മാര്‍ഗ നിര്‍ദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവന്‍ വിസിമാരെയും പുറത്താക്കാന്‍ ആണ് ഗവര്‍ണറുടെ നീക്കം. ഹിയറിങ്ങ് കഴിഞ്ഞാലും കോടതിയില്‍ വിസിമാര്‍ നല്‍കിയ കേസ് കൂടി പരിഗണിച്ചാകും ഗവര്‍ണര്‍ അന്തിമ നിലപാട് എടുക്കുക.

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ മുന്നിലാണ്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. ചാന്‍സലറുടെ അധികാര പരിധി സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കണമെന്നും വിസിമാര്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശബരിമലയിലെ ഭക്തജനത്തിരക്ക്; മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; ബുക്കിങ്ങ് ചുരുക്കണമെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ