മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; മലയോരമേഖലയില്‍ ശക്തമായ മഴ; ചാലക്കുടിപ്പുഴയില്‍ നീരൊഴുക്ക് കൂടി; മണല്‍ ബണ്ട് തകര്‍ന്നു

അതിരപ്പിള്ളി വനമേഖലയില്‍ മഴ കനത്തതോടെ ചാലക്കുടിപ്പുഴയിലും നീരൊഴുക്ക് ശക്തമായി
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

ഇടുക്കി: സംസ്ഥാനത്ത് മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍  ജലനിരപ്പില്‍ വര്‍ധന. ജലനിരപ്പ് 140.8 അടിയായി. 1.20 അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള രണ്ടാം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയ സംഭരണശേഷി. 

മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 538 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. എന്നാല്‍ 511 ഘനയടി വെള്ളമാണ് നിലവില്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. 

അതിരപ്പിള്ളി വനമേഖലയില്‍ മഴ കനത്തതോടെ ചാലക്കുടിപ്പുഴയിലും നീരൊഴുക്ക് ശക്തമായി. പുത്തന്‍വേലിക്കരയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നീരൊഴുക്ക് കൂടിയതോടെ, പുത്തന്‍വേലിക്കരയില്‍ ചാലക്കുടിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച മണല്‍ ബണ്ട് തകര്‍ന്നു. 

ചാലക്കുടിപ്പുഴയും പെരിയാറും സംഗമിക്കുന്ന പുത്തന്‍വേലിക്കരയില്‍ ഓരുവെള്ളം കയറുന്നത് തടയുന്നതിന് നിര്‍മ്മിച്ച ബണ്ടിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്. രണ്ടടിയോളം വെള്ളം ഉയര്‍ന്നതായാണ് വിലയിരുത്തപ്പെടുന്നത്. ഇളന്തിക്കരയിലെ മണല്‍ത്തിട്ട തകര്‍ന്നു.  

മാന്‍ദൗസ് ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപമെടുക്കുമെന്നാണ് വിലയിരുത്തല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com