ഐഎസ്എല്‍ മത്സരം കഴിഞ്ഞ് മടങ്ങിയ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2022 11:53 AM  |  

Last Updated: 12th December 2022 11:53 AM  |   A+A-   |  

DON

ഡോൺ

 

കൊച്ചി: യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു. ഐഎസ്എല്‍ മത്സരം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.

അങ്കമാലി കറുകുറ്റി അരീക്കലിൽ ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. കറുകുറ്റി പൈനാടത്ത്  പ്രകാശിന്റെ മകൻ ഡോൺ (24) ആണ് മരിച്ചത്.  ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം. 

മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു. ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ബൈക്കില്‍ ഇടിച്ചു; എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ