ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ബില്‍ ഇന്ന് നിയമസഭയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2022 06:45 AM  |  

Last Updated: 13th December 2022 06:45 AM  |   A+A-   |  

governor_arif_muhammed_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഫയല്‍/ പിടിഐ

 

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്ന ബില്‍ ഇന്ന് നിയമസഭ പരിഗണിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്ത് പാസ്സാക്കുക. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ നിര്‍ദ്ദേശം.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും മാറ്റുന്നിനോട് യോജിപ്പാണെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബദല്‍ സംവിധാനം സംബന്ധിച്ച് വ്യക്തതയില്ലെന്നും അതിനാല്‍ തന്നെ ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. 

വൈസ് ചാന്‍സലര്‍ ഇല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കോ നല്‍കും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാര്‍ഗ നിര്‍ദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹൈക്കോടതി കണ്ണുരുട്ടി; കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ