നടിയെ ആക്രമിച്ച കേസ്: വിചാരണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയി എന്നിവടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക
കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം
കേസിലെ പ്രതി ദിലീപ് /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയി എന്നിവടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഇമെയില്‍ വഴിയാണ് കഴിഞ്ഞ ദിവസം വിചാരണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രിം കോടതിക്ക് കൈമാറിയത്.

വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com