നിയമസഭയില്‍ സമയപരിധി കടന്നു; ജലീലിന്റെ മൈക്ക് ഓഫാക്കി സ്പീക്കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2022 02:56 PM  |  

Last Updated: 13th December 2022 02:56 PM  |   A+A-   |  

speaker

സ്പീക്കര്‍ എഎന്‍ ഷംസീര്‍

 

തിരുവനന്തപുരം: നിയമസഭയില്‍  സ്പീക്കര്‍ എഎന്‍ ഷംസീറും കെടി ജലീല്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം. സമയപരിധി കടന്നതിന് കെടി ജലീലീന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. തോമസ് കെ തോമസിസിന് മൈക്ക് നല്‍കിയെങ്കിലും ജലീല്‍ സംസാരം തുടര്‍ന്നു. ഇരുന്നേ മതിയാകൂവെന്ന് ജലീലിനോട് സ്പീക്കര്‍ നിര്‍ദേശിക്കുകയായിരുന്നു.

അംഗം ചെയറുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചു. എന്നിട്ടും എംജി യൂണിവേഴ്‌സിറ്റിയിലെ നിയമനവുമായി ബന്ധപ്പെട്ട് ജലീല്‍ പ്രസംഗം തുടരുന്നതിനിടെ മൈക്ക് തോമസ് കെ തോമസിന് നല്‍കുകയായിരുന്നു. ഒരു അണ്ടര്‍സ്റ്റാന്റിങ്ങുമായി പോകുമ്പോള്‍ ചെയറുമായി സഹകരിക്കാത്തത് നല്ലതല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒറ്റയാളല്ലേയുള്ളുവെന്ന് ജലീല്‍ പറഞ്ഞെങ്കിലും സ്പീക്കര്‍ കേള്‍ക്കാന്‍ തയ്യാറായില്ല

സര്‍വകലാശാല നിമയങ്ങളുടെ ഭേദഗതി സംബന്ധിച്ച് പൊതുജനാഭിപ്രായം നേടുന്നതിനായി സര്‍ക്കുലേറ്റ് ചെയ്യുന്ന സബ്മിഷന്‍ അവതരിപ്പിക്കുയായിരുന്നു കെടി ജലീല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗവര്‍ണര്‍ കയറി ഭരിക്കുന്നു; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റണം; പികെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ