മരടില്‍ പൊളിച്ചുനീക്കിയ രണ്ടു ഫ്‌ലാറ്റുകളുടെ ഭൂമി തിരിച്ചു നല്‍കണം; സുപ്രീംകോടതി നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2022 05:42 PM  |  

Last Updated: 13th December 2022 05:42 PM  |   A+A-   |  

maradu

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: മരടില്‍ പൊളിച്ചു നീക്കിയ ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഭൂമി തിരികെ കൊടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊളിക്കലുമായി ബന്ധപ്പെട്ട് കോടതിയുടെ എല്ലാ നിര്‍ദേശങ്ങളും പാലിച്ച സാഹചര്യത്തിലാണ് നടപടി. 

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ലാറ്റുകള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കിയത്. 

നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ