ഇപ്പോള്‍ പടയൊരുക്കം ഇടത് പാളയത്തില്‍; ലീഗിനെയും കോണ്‍ഗ്രസിനെയും തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചത് ബൂമറാങ് ആയി: വി ഡി സതീശന്‍

കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ലീഗിനെക്കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ്
വിഡി സതീശന്‍/ഫയല്‍ ചിത്രം
വിഡി സതീശന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന ലക്ഷ്യത്തോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ലീഗിനെക്കുറിച്ച് മുഖ്യമന്ത്രിക്കുണ്ടായിരുന്ന അഭിപ്രായം തിരുത്തിപ്പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവസാനം അത് സിപിഎമ്മിന് തന്നെ ബൂമറാങ് ആയെന്നും അദ്ദേഹം പരിഹസിച്ചു.

ഇപ്പോള്‍ പടയൊരുക്കം ഇടത് പാളയത്തിലാണെന്ന് കാനം രാജേന്ദ്രന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. അത് പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തേണ്ട അവസ്ഥയിലാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനെതിരെയുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടയിലാണ് എംവി ഗോവിന്ദന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള വിഡി സതീശന്റെ പ്രതികരണം. 

എംവി ഗോവിന്ദന്റെ ലീഗ് പ്രശംസയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ലീഗിന് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ട അത്യാവശ്യം എല്‍ഡിഎഫി നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.എംവി ഗോവിന്ദന്റെ പ്രസ്താവനയും തുടര്‍ന്നുവന്ന ചര്‍ച്ചകളും യുഡിഎഫിലെ പാര്‍ട്ടികള്‍ തമ്മില്‍ ഐക്യം ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചില പ്രസ്താവനകള്‍ക്ക് നെഗറ്റീവ് ആയിട്ടുള്ള ഫലവും അനുകൂലമായിട്ടുള്ള ഫലവുമുണ്ടാകും. ഇതില്‍ ഏതാണ് ഇപ്പോഴുണ്ടായതെന്ന് കാലം തെളിയിക്കട്ടെകാനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com