'അവര്‍ നിഴല്‍ യുദ്ധം നടത്തി, പ്രീതി പിന്‍വലിക്കേണ്ടി വന്നു'; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ കേസില്‍ വിധി നാളെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2022 03:34 PM  |  

Last Updated: 14th December 2022 03:34 PM  |   A+A-   |  

governor_arif

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ

 

കൊച്ചി: കേരള സര്‍വകലാശാലാ സെനറ്റില്‍നിന്നു പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ, പുറത്താക്കപ്പെട്ട അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നാമനിര്‍ദേശം ചെയ്യാനുള്ള അന്ത്യശാസനം തള്ളിയതിനെത്തുടര്‍ന്നാണ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയത്. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏകപക്ഷീയമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ട്.

താന്‍ നിയമിച്ച അംഗങ്ങള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് പ്രീതി പിന്‍വലിച്ചതെന്ന ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. അംഗങ്ങള്‍ തന്റെ നടപടിക്കെതിരെ പ്രവര്‍ത്തിച്ചു, തനിക്കെതിരെ നിഴല്‍ യുദ്ധം നടത്തി. തുടര്‍ന്നാണ് അവരെ പുറത്താക്കിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പ്രീതി എന്നത് വ്യക്തിയധിഷ്ഠിതമല്ലെന്ന് കോടതി ആവര്‍ത്തിച്ചു. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുമ്പോഴാണ് പ്രീതി നഷ്ടമാവുക. അതില്‍ വ്യക്തിതാത്പര്യത്തിനു സ്ഥാനമില്ലെന്ന് കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ജിന്ന് ബാധിച്ചു', യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, കത്തി കൊണ്ട് മുറിവേല്‍പ്പിച്ചു; ഭര്‍ത്താവും ദുര്‍മന്ത്രവാദികളും അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ