ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2022 08:37 PM  |  

Last Updated: 14th December 2022 08:37 PM  |   A+A-   |  

shabana

ഷബാന

 


തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫാര്‍മസി വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ടാംവര്‍ഷ ബി ഫാം വിദ്യാര്‍ത്ഥിനി കരുനാഗപ്പള്ളി സ്വദേശി ഷബാന (20)യാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. 

മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തിരുവല്ല പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ യുവതിയുടെ ചിത്രം സ്റ്റാറ്റസ് ആക്കി; മാരകായുധങ്ങളുമായി നടുറോഡില്‍ ഏറ്റുമുട്ടി യുവാക്കള്‍, അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ