ബന്ദിപ്പൂരില്‍ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു; കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2022 10:32 AM  |  

Last Updated: 14th December 2022 10:32 AM  |   A+A-   |  

elephant

ലോറിയിടിച്ച് കാട്ടാന ചരിഞ്ഞനിലയില്‍

 

കോഴിക്കോട്: കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനയുടെ ജഡം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക് പോസ്റ്റിന് അടുത്താണ് അപകടം നടന്നത്. ചരക്കുലോറി ഇടിച്ച് ആന ചരിയുകയായിരുന്നു. രാത്രിയാത്രാ നിരോധനം ഉള്ള പാതയാണിത്. വന്യജീവികളുടെ സംരക്ഷണം കണക്കിലെടുത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.

ആനയുടെ ജഡത്തിന് അരികില്‍ മറ്റ് ആനകള്‍ നിലയുറപ്പിച്ചതോടെയാണ് രാവിലെ ഗതാഗത തടസ്സം അനുഭവപ്പെട്ടത്. മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആനക്കൂട്ടത്തെ മാറ്റുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141 അടിയിലെത്തി; രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ