'കാക്കയെ പോലെ ഇരിക്കുന്നു'; ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; എംഎല്‍എ തോമസ് കെ തോമസിനും ഭാര്യയ്ക്കുമെതിരെ കേസ്

നിന്നെ കാണാന്‍ കാക്കയെ പോലെ ഇരിക്കുന്നതിന് താന്‍ എന്ത് ചെയ്യാനാണെന്നായിരുന്നു എംഎല്‍എയുടെ ഭാര്യയുടെ അധിക്ഷേപം 
യോഗത്തിനെത്തിയെ എംഎല്‍എയും ഭാര്യയും/ ടെലിവിഷന്‍ ചിത്രം
യോഗത്തിനെത്തിയെ എംഎല്‍എയും ഭാര്യയും/ ടെലിവിഷന്‍ ചിത്രം

ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ എംഎല്‍എ തോമസ് കെ തോമസിനും ഭാര്യയ്ക്കുമെതിരെ കേസ്. പട്ടികജാതി പീഡനനിരോധന നിയമപ്രകാരമാണ് എംഎല്‍എക്കും ഭാര്യ ഷേര്‍ളി തോമസിനുമെതിരെ പൊലീസ് കേസ് എടുത്തത്. എന്‍സിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആര്‍ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. ഈ മാസം ഒന്‍പതിന് ആലപ്പുഴയില്‍ നടന്ന ഫണ്ട് സമാഹരണ യോഗത്തിനിടെയാണ് സംഭവം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. യോഗത്തിനെതത്തിയ തന്നെ തോമസ് കെ തോമസും ഭാര്യയും ചേര്‍ന്ന് അധിക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി. ഹരിപ്പാട്ടെ യോഗത്തിന് മണ്ഡലത്തിലുള്ളവരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. എന്നാല്‍ മണ്ഡലത്തില്‍ നിന്നല്ലാത്ത എംഎല്‍എയും ഭാര്യയും എത്തിയപ്പോള്‍ പുറത്തുപോകണമെന്ന് താന്‍ അഭ്യര്‍ഥിച്ചു.  ഇതാണ് എംഎല്‍എയെയും ഭാര്യയെയും പ്രകോപിപ്പിച്ചത്. കാക്കയെ പോലെ കറുത്താണ് ഇരിക്കന്നത് എന്ന് പറഞ്ഞായിയുരന്നു എംഎല്‍എയുടെ ഭാര്യയുടെ ആക്ഷേപം. ഇതിന്റെ വീഡിയോ ഉള്‍പ്പടെ തെളിവ് സഹിതമാണ് ജിഷ ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയത്. 

അതേസമയം തന്നെയും ഭാര്യയെയും അധിക്ഷേപിക്കുകയാണ് ജിഷ ചെയ്തതെന്ന് എംഎല്‍എ തോമസ്. നിയമസഭയില്‍ നിന്ന് വരുന്ന വഴിയായതിനാലാണ് ഭാര്യ തനിക്കൊപ്പം ഉണ്ടായിരുന്നത്. അതേസമയം യോഗത്തിനെത്തിയത് മണ്ഡലം പ്രസിഡന്റ് വിളിച്ചിട്ടാണെന്നും തോമസ് കെ തോമസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com