കൊച്ചിയിൽ യുവാവിനെ അടിച്ചു കൊന്നു; അച്ഛനും മകനും കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 04:34 PM  |  

Last Updated: 15th December 2022 04:43 PM  |   A+A-   |  

Palakkad youth beaten to death

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളത്ത് യുവാവിനെ അടിച്ചു കൊന്നു. എടവനക്കാട് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ സനൽ (34) ആണ് മരിച്ചത്. അതിർത്തിയുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമായ കൊലപതാകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. 

അയൽവാസികളായ വേണു എന്നയാളും ഇയാളുടെ മകൻ ജയരാജനുമാണ് സനലിനെ മർദ്ദിച്ചത്. ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

വീട്ടിൽ എത്തി സനലിനെ പിടിച്ചുകൊണ്ടു പോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുമ്പു വടിയുപയോ​ഗിച്ചായിരുന്നു മർദ്ദനം. ​ഗുരുതരമായി പരിക്കേറ്റ സനലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോടതി മുറിയില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ