പതിനെട്ടാം പടി ദേവസ്വം ബോർഡിന് ഏറ്റെടുക്കാം; വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറയ്ക്കണം; പഴിചാരി വകുപ്പുകള്‍

ന്നിധാനത്തും പമ്പയിലും പൊലീസ് ഏര്‍പ്പെടുത്തുന്നത് അനാവശ്യ നിയന്ത്രണങ്ങളെന്ന് ദേവസ്വം ബോര്‍ഡ്
 ശബരിമല, ഫയല്‍ ചിത്രം
 ശബരിമല, ഫയല്‍ ചിത്രം

ശബരിമല: ശബരിമല അലോകനയോ​ഗത്തിൽ പരസ്പരം പഴിചാരി വകുപ്പുകൾ. പൊലീസിനെതിരെയാണ് കൂടുതൽ വിമർശനങ്ങൾ ഉയർന്നത്. സന്നിധാനത്തും പമ്പയിലും പൊലീസ് ഏര്‍പ്പെടുത്തുന്നത് അനാവശ്യ നിയന്ത്രണങ്ങളെന്ന് ദേവസ്വം ബോര്‍ഡ് കുറ്റപ്പെടുത്തി. വാഹനങ്ങള്‍ തടയുന്നതിനെ തുടർന്ന് തീര്‍ഥാടകര്‍ക്കു വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടെന്നും പരാതിയുയര്‍ന്നു.

കുട്ടികൾ പ്രായമായവർ, രോഗബാധിതർ എന്നിവർക്ക് പ്രത്യേക ക്യൂ പൊലീസ് ഒരുക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടു. ശബരിമല അവലോകന യോഗത്തിലാണ് വിമര്‍ശനം. അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പതിനെട്ടാംപടി നിയന്ത്രണം ദേവസ്വംബോർഡിന് ഏറ്റെടുക്കാമെന്ന് എഡിജിപി അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളിലും ദേവസ്വം മന്ത്രി അതൃപ്തി അറിയിച്ചു. പഴയ ബസുകളാണ് ഉപയോ​ഗിക്കുന്നതെന്നും  തീര്‍ത്ഥാടകരെ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു. പാര്‍ക്കിങ് കരാറുകാര്‍ക്കെതിരെ പരാതിയുമായി പത്തനംതിട്ട കളക്ടറും രംഗത്തെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ട മുതൽ നിലയ്ക്കൽ വരെ എട്ടുമണിക്കൂർ വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ടിരുന്നു. കുടിവെള്ളവും ഭക്ഷണവുമില്ലാതെ തീർത്ഥാടകർ വലഞ്ഞു. ഇതരസംസ്ഥാനത്തു നിന്ന് വരുന്നവരുടെ യാത്ര മുടങ്ങിയ സാഹചര്യവും ഉണ്ടായി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com