പട്ടാപ്പകല്‍ വനിത ഡോക്ടറെ കടന്നുപിടിച്ചു, കുട ഉപയോഗിച്ച് പ്രതിരോധിച്ചതോടെ ആക്രമിച്ച് പ്രതി; അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 08:13 AM  |  

Last Updated: 15th December 2022 08:13 AM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ബസ് സ്റ്റോപ്പില്‍ വച്ച് വനിത ഡോക്ടറെ കടന്നു പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മനോഹരന്‍ എന്നു വിളിക്കുന്ന ശശികുമാര്‍(57)  ആണ് അറസ്റ്റിലായത്.

എം സി റോഡില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപത്ത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനു സമീപത്തെ ബസ് സ്റ്റോപ്പില്‍ ബസിറങ്ങി  ഡോക്ടര്‍   നടന്നു വരവേ എതിര്‍വശത്തു കൂടി നടന്നു വന്ന ശശികുമാര്‍ കടന്നു പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

കുട ഉപയോഗിച്ച് ഡോക്ടര്‍ പ്രതിരോധിച്ചതോടെ പ്രതി ആക്രമിച്ചു.ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാര്‍ വിവരം  അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ പൊലീസ് നടത്തിയ തിരച്ചിലില്‍ കിളിമാനൂര്‍  കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ശശികുമാറിനെ കണ്ടെത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

മന്ത്രവാദത്തിന് മനുഷ്യരക്തം, ശരീരമാകെ മുറിപ്പാട്; യുവതിയെ തമിഴ്‌നാട്ടിലേക്ക് കടത്താനും ശ്രമം, പ്രതികളെ കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ