'ആരും മനപ്പായസമുണ്ണണ്ട'; ദേശീയപാത വികസനത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ തര്‍ക്കമില്ല: മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 08:51 PM  |  

Last Updated: 15th December 2022 08:51 PM  |   A+A-   |  

pinarayi_vijayan

മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തര്‍ക്കമുണ്ടെന്ന് ആരും മനപ്പായസമുണ്ണണ്ട്. ഭൂമി ഏറ്റെടുക്കലിന് എല്ലായിടത്തും വലിയ വിലയാണ്. അപ്പോഴാണ് 25 ശതമാനം സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞത്. പല സംസ്ഥാനങ്ങളും ഇത് നല്‍കുന്നില്ല. കേന്ദ്രമന്ത്രിയുമായി കാര്യങ്ങള്‍ സംസാരിച്ചു. ചര്‍ച്ചയിലൂടെ പരിഹാരം കാണും. വികസനത്തിനായി ആരും വഴിയാധാരമാകേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

ഭുമിയുടെ 25ശതമാനം പണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും പിന്നീട്അതില്‍ നിന്ന് പിന്‍മാറിയെന്ന് നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ദേശീയ പാത നിര്‍മ്മാണത്തെ കുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവേ ആയിരുന്നു നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം. കേരളത്തില്‍ ഒരു കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മാണത്തിന് നൂറ് കോടിയാണ് ചെലവ്. നേരത്തെ ഭുമിയുടെ വില 25 ശതമാനംസംസ്ഥാനം വഹിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് അതില്‍ നിന്ന് പിന്‍മാറുന്ന സമീപനമാണ് ഉണ്ടായത്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നീക്കുപോക്ക് എന്നനിലയില്‍ സാധനസാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കുകയായിരുന്നു. കൂടാതെ സര്‍ക്കാര്‍ ഭുമി ഉണ്ടെങ്കില്‍ അത് ദേശീയ പാത നിര്‍മ്മാണത്തിന് വിട്ടുനല്‍കുകയുമായിരുന്നെന്ന് അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  പിഎൻബി തട്ടിപ്പ്; തിരിമറി തുടങ്ങിയത് ജനുവരി മുതൽ; വ്യാപ്തി കൂടാൻ സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്; മറ്റാരെങ്കിലും സഹായിച്ചോ എന്നും അന്വേഷിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ