ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം നവീകരണം; ആറ് വർഷത്തിനിടെ ചെലവഴിച്ചത് 31,92,360 രൂപ; കണക്കുകൾ പുറത്ത്

2016 മുതൽ നീന്തൽ കുളത്തിന് ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് പുറത്തു വന്നത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്


 
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നീന്തല്‍ കുളം നവീകരിക്കാൻ ചെലവഴിച്ചതിന്റെ കണക്കുകൾ പുറത്ത്. ആറ് വർഷത്തിനിടെ 31,92,360 രൂപയാണ് ചെലവിട്ടതെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. 

2016 മുതൽ നീന്തൽ കുളത്തിന് ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് പുറത്തു വന്നത്. നിയമസഭയിലടക്കം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തിന് മറുപടി നൽകിയിരുന്നില്ല. 

പിണറായി സര്‍ക്കാര്‍ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ ചെലവിട്ടത് 31,92, 360 രൂപയാണ്. കുളം നവീകരിച്ചെടുക്കാൻ ചെലവ് 18,06,789 രൂപ. മേൽക്കൂര പുതുക്കാനും പ്ലാന്‍റ് റൂം നന്നാക്കാനും ചെലവായത് 7,92,433 രൂപ. 

വാ‌ര്‍ഷിക അറ്റകുറ്റ പണികൾക്ക് രണ്ട് തവണയായി ആറ് ലക്ഷത്തോളം രൂപയും ചെലവിട്ടു. വർഷങ്ങൾക്ക് മുൻപ് നിർമിച്ചതും നാശാവസ്ഥയിലുമായ കുളമാണ് നന്നാക്കിയെടുത്തതെന്നാണ് ടൂറിസം ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com