സ്റ്റോപ്പില്ലാത്ത ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമം; കൊരട്ടിയില്‍ രണ്ടുപേര്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 16th December 2022 10:29 AM |
Last Updated: 16th December 2022 11:25 AM | A+A A- |

ട്രെയിന്‍ അപകടത്തില്‍ മരിച്ച കുട്ടികള്‍
തൃശൂര്‍: കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്നുവീണ് രണ്ടുപേര്‍ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്.
കൊച്ചിയില്‍ നിന്ന് മടങ്ങവേ പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. കൊരട്ടിയില്‍ വച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഒരാളുടെ തല പ്ലാറ്റ്ഫോമില്‍ ഇടിക്കുകയായിരുന്നു. രണ്ടാമത്തെയാള്‍ വീഴ്ചയില്‍ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.
രണ്ടുപേരും തത്ക്ഷണം മരിച്ചു. കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രെയിനിലാണ് ഇരുവരും കയറിയത്. സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൊരട്ടിയില്‍ സ്റ്റോപ്പുള്ള ട്രെയിനുകള്‍ കുറവാണ്. അതുകൊണ്ട് തന്നെ പ്ലാറ്റ്ഫോമില്‍ ആളുകള്‍ കുറവായിരുന്നു. കൂടാതെ പുലര്‍ച്ചെയായത് കൊണ്ട് ആരും ശ്രദ്ധിച്ചിരുന്നില്ല. രാവിലെ പ്ലാറ്റ്ഫോമില്‍ എത്തിയ യാത്രക്കാരാണ് വിവരം അറിയിച്ചത്. എന്നാല്‍ ഇതിനോടകം തന്നെ ഇരുവരും മരിച്ചിരുന്നതായി പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ട്രെയിനിൽ യുവതിയെ കടന്നുപിടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ