നഗരസഭയില്‍ പ്രതിഷേധം ഏറ്റുമുട്ടലായി; തമ്മിലടിച്ച് സിപിഎം -ബിജെപി അംഗങ്ങള്‍; 9 പേര്‍ക്ക് സസ്‌പെന്‍ഷന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 16th December 2022 04:55 PM |
Last Updated: 16th December 2022 04:55 PM | A+A A- |

കൗണ്‍സില്‍ ഹാളിലെ ബിജെപി പ്രതിഷേധം
തിരുവനന്തപുരം: നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. മേയര്‍ ഗോ ബാക്ക് എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തിനിടെ ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി.
ബാനര്‍ ഉയര്‍ത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയര്‍ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്റ് ചെയ്തതിന് പിന്നാലെ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൗണ്‍സില്‍ ഹാളില്‍ വഹളം വച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം അംഗങ്ങള്‍ അറിയിച്ചു. ഇതിനിടെ കൗണ്‍സില്‍ യോഗം അവസാനിച്ചതായി മേയര്‍ അറിയിച്ചു.
നടപടിയില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഹാളില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തുമെന്ന് ബിജെപി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ