രാഹുലിന്റെ വിജയം: സരിതയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2022 01:59 PM  |  

Last Updated: 16th December 2022 01:59 PM  |   A+A-   |  

saritha

രാഹുല്‍ ഗാന്ധി, സരിത നായര്‍/ഫയല്‍

 

ന്യൂഡല്‍ഹി: വയനാട്ടില്‍നിന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. 

വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിന് സരിത നല്‍കി നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതി സരിതയ്ക്കു തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാമെന്ന് അറിയിച്ചിരുന്നു. 

നേരത്തെ എസ്എ ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ സരിതയുടെ ഹര്‍ജി, അഭിഭാഷകന്‍ നിരന്തരം ഹാജരാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളിയിരുന്നു.  കോടതി നടപടികളില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ അഭിഭാഷകന് സാങ്കേതിക തടസം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പുനഃസ്ഥാപിക്കാന്‍ സരിത അപേക്ഷ നല്‍കി. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് ഹര്‍ജി മെറിറ്റില്‍ പരിഗണിച്ച ശേഷം തള്ളുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നാളെ മുതല്‍ ഒരു ബെഞ്ചും ഉണ്ടാവില്ല; സുപ്രീം കോടതിക്ക് രണ്ടാഴ്ച അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ