ആലപ്പുഴയില്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കൗണ്‍സലിങ് നല്‍കും, രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2022 12:21 PM  |  

Last Updated: 16th December 2022 12:21 PM  |   A+A-   |  

alappuzha_clash

ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

 

ആലപ്പുഴ:  ആലപ്പുഴയില്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. അറവുകാട് സ്‌കൂളിലെയും ഐടിസിയിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അറവുകാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഐടിസി കോമ്പൗണ്ടില്‍ കയറി അവിടത്തെ വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു. പത്തോളം വിദ്യാര്‍ഥികളാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ദേശീയ പാതയ്ക്കരികിലുള്ള സ്ഥാപനങ്ങളാണ് രണ്ടും. രണ്ടു സ്ഥാപനങ്ങളും ഒരു മാനേജ്‌മെന്റിന്റെ കീഴിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഐടിസിയിലെ ഒരു വിദ്യാര്‍ഥി സ്‌കൂളില്‍ എത്തി ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്.

ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട പത്തോളം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും വൈകീട്ട് അഞ്ചുമണിക്ക് പുന്നപ്ര സ്റ്റേഷനില്‍ എത്താനാണ് നിര്‍ദേശം. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി വിടാനാണ് പൊലീസിന്റെ തീരുമാനം. കുട്ടികളുടെ ഭാവിയെ കരുതി ഇവര്‍ക്കെതിരെ കേസ് എടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം താക്കീത് നല്‍കി വിടാനാണ് പൊലീസ് തലത്തില്‍ ആലോചന.

ഈ വാര്‍ത്ത കൂടി വായിക്കൂ  

കത്തു വിവാദം: സിബിഐ അന്വേഷണമില്ല, ഹര്‍ജി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ