സഖാക്കളുടെ സ്‌നേഹ സമ്മാനം; പി കെ ഗുരുദാസന്‍ ഇന്നുമുതല്‍ 'പൗര്‍ണമി'യുടെ തണലില്‍

മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി കെ ഗുരുദാസന്‍ ഇന്നുമുതല്‍ കിളിമാനൂര്‍ കാരേറ്റില്‍ 'പൗര്‍ണമി'യില്‍ ഉണ്ടാകും
പുതിയ വീട്ടില്‍ പി കെ ഗുരുദാസന്‍, ഫെയ്‌സ്ബുക്ക്
പുതിയ വീട്ടില്‍ പി കെ ഗുരുദാസന്‍, ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം:  മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി കെ ഗുരുദാസന്‍ ഇന്നുമുതല്‍ കിളിമാനൂര്‍ കാരേറ്റില്‍ 'പൗര്‍ണമി'യില്‍ ഉണ്ടാകും.  പാര്‍ട്ടിക്ക് വേണ്ടി നല്‍കിയ നിസ്വാര്‍ഥ സേവനങ്ങളും സംഭാവനകളും കണക്കിലെടുത്ത് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയാണ് ഗുരുദാസന് വീടൊരുക്കിയത്. ഗുരുദാസന്റെ 86-ാം വയസിലാണ് സഖാക്കളുടെ സ്‌നേഹ സമ്മാനം.

മുന്‍ മന്ത്രികൂടിയായ പി കെ ഗുരുദാസന് നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം ഇന്നലെ രാവിലെ 11ന് നടന്നു.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കന്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, സി എസ് സുജാത അടക്കമുള്ള നേതാക്കള്‍ എത്തിയിരുന്നു.

കാരേറ്റ്  പേടികുളം എന്ന സ്ഥലത്ത് ഭാര്യ ലില്ലിയുടെ പേരിലുള്ള പത്ത് സെന്റിലാണ് 1700 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചത്. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിനു സമീപം കാല്‍നൂറ്റാണ്ട് വാടകയ്ക്കു താമസിച്ച വീടിന്റെ പേരാണ് പുതിയ വീടിനും നല്‍കിയിരിക്കുന്നത്. രണ്ടുവീടിനും പേരിട്ടത് ഭാര്യ ലില്ലിതന്നെ.

വാടകയ്ക്കു താമസിച്ച വീടുകളിലൊക്കെ അദ്ദേഹം തനിക്ക് പ്രിയപ്പെട്ട പുസ്തകങ്ങളും കൂടെക്കൊണ്ടുപോകാറുണ്ട്. ചിലയിടങ്ങളിലെ സ്ഥലപരിമിതികാരണം കുറച്ച് പുസ്തകങ്ങളൊക്കെ  നഷ്ടപ്പെട്ടതായി അദ്ദേഹം ഓര്‍ക്കുന്നു.  പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ വിശാലമായൊരു മുറി ഉള്‍പ്പെടെ രണ്ട് മുറിയും അടുക്കളയുമുള്ള വീടാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും ഓഫീസ്  ഉള്‍പ്പെടെ  3 മുറി, അടുക്കള, ഡൈനിങ് ഹാള്‍ എന്നിവയുള്ള മനോഹരമായ വീടാണ് ഒരുക്കിയത്. തിരുവനന്തപുരത്തെ എ കെ ജി അപ്പാര്‍ട്ട്‌മെന്റിലാണ് പി കെ ഗുരുദാസനും  ഭാര്യ ലില്ലിയും താമസിച്ചിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com