സഞ്ചാരികളുടെ കാത്തിരിപ്പിന് വിരാമം; പൊന്മുടി ഇന്ന് തുറക്കും; പ്രവേശനം നിയന്ത്രണങ്ങളോടെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2022 07:24 AM  |  

Last Updated: 16th December 2022 07:27 AM  |   A+A-   |  

THE-PONMUDI

ഫയല്‍ ചിത്രം


പൊൻമുടി: പൊൻമുടിയിലേക്ക് ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം. നിയന്ത്രണങ്ങളോടെയാവും പ്രവേശനം അനുവദിക്കുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം കാരണം രണ്ട് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു പൊന്മുടി. 

കനത്ത മഴയിൽ തകർന്ന റോഡിൻറെ പുനർ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. ഇതേ തുടർന്ന് പൊന്മുടിയിലേക്ക് എത്തുന്ന സഞ്ചാരികൾ വനം, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. 

റോഡ് തകർന്നതിനെ തുടർന്ന് ​ഗതാ​ഗതം നിർത്തിയതോടെ പൊന്മുടിയും തോട്ടംമേഖലയും സർക്കാർ ഓഫീസുകളും ഒറ്റപ്പെട്ട നിലയിലായി. രോഗികൾക്ക് ആശുപത്രിയിൽ എത്താൻപോലും ‌ബുദ്ധിമുട്ടി. തോട്ടംതൊഴിലാളികൾ ഉൾപ്പെടെ ഇരുനൂറിലധികം കുടുംബങ്ങളെയാണ് റോഡ് തകർന്നത് പ്രതികൂലമായി ബാധിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

കാഴ്ച മറച്ച് മൂടല്‍മഞ്ഞ്, വരുംദിവസങ്ങളിലും തുടരാന്‍ സാധ്യത; കാരണമിത്  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ